കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 



കണ്ണൂർ വിമാനത്താവളത്തിൽ 35 ലക്ഷം രൂപ  വിലവരുന്ന 674 ഗ്രാം സ്വർണം ഉപേക്ഷിച്ച നിലയില്‍  കണ്ടെത്തി.  പരിശോധനയിൽ പിടിക്കപ്പെടുമെന്നായപ്പോൾ  സ്വർണം ഉപേക്ഷിച്ചതാവാം എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.


തിരുവനന്തപുരം വിമാനത്താവളത്തി ലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ ഈ മാസം മൂന്നിലേറെ തവണയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയത് . കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലും  സ്വർണം പിടികൂടിയിരുന്നു. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 35 ലക്ഷം രൂപ വിലയുള്ള  730 ഗ്രാം സ്വർണമാണ്  പിടികൂടിയത്.  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ചോക്ലേറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 175 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നു.


ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.  52 ലക്ഷത്തോളം രൂപ വില വരുന്ന 1096 ഗ്രാം സ്വർണമിശ്രിതമാണ്  കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്




Post Top Ad