സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥാനാർഥികളെ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ നടപടി ; ലോക് നാഥ് ബെഹ്റ - EC Online TV

Breaking

Post Top Ad


2020, നവംബർ 19, വ്യാഴാഴ്‌ച

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥാനാർഥികളെ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ നടപടി ; ലോക് നാഥ് ബെഹ്റ

 


വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക്  സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. സ്ഥാനാർഥികളെ അധിക്ഷേപിക്കുന്ന രീതിയിൽ അവരുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം. 


ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad