നവംബർ 26 ദേശീയ പണിമുടക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 21, ശനിയാഴ്‌ച

നവംബർ 26 ദേശീയ പണിമുടക്ക്

 


നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി.  അതേസമയം പാല്, പത്രം, ടൂറിസം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന്  ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായാണ് ഐഎൻടിയുസി, സിഐടിയു , എഐടിയുസി അടക്കമുള്ള 10 സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 
Post Top Ad