ആറ്റിങ്ങൽ കോരാണിയിൽ വാഹനാപകടം രണ്ടു പേർ മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 7, ശനിയാഴ്‌ച

ആറ്റിങ്ങൽ കോരാണിയിൽ വാഹനാപകടം രണ്ടു പേർ മരിച്ചു

 


ആറ്റിങ്ങൽ കോരാണിയിൽ മിനി ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ടാങ്കർ ലോറി ഡ്രൈവർ എറണാകുളം സ്വദേശി സുധീഷ് (36), ക്ലീനർ  ആലപ്പുഴ സ്വദേശി നിതീഷ് (27) എന്നിവരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന അരൂർ സ്വദേശി  ഷാജി (31), ബൈക്ക് യാത്രക്കാരനായ കൊല്ലം ഓം പ്രകാശ് ഭവനിൽ  ഡോ. ബാലകൃഷ്ണൻ (ഹൗസ് സർജൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ കോരാണി സ്കൂളിന് മുൻവശത്തെ ദേശീയ പാതയിലായിരുന്നു അപകടം നടന്നത്. കഴക്കൂട്ടത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന മാലിന്യ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് അപകടത്തിൽപെട്ടവരെ  ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചത്.  അമിതവേഗതയും ഡ്രൈവർ ഉറങ്ങിയതുമാവാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം. ടാങ്കർ  ലോറി പഴകി തുരമ്പിച്ച അവസ്ഥയിലുമാണ്. അപകടത്തിൽ  ലോറിക്കിടയിൽപ്പെട്ട ബൈക്ക് പൂർണമായി തകർന്നു. 


Post Top Ad