കുടുംബശ്രീ കണക്ട് ടു വര്‍ക്ക് ; അപേക്ഷ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

കുടുംബശ്രീ കണക്ട് ടു വര്‍ക്ക് ; അപേക്ഷ ക്ഷണിച്ചു

 


അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കുടുംബശ്രീ ആരംഭിക്കുന്ന കണക്ട് ടു വര്‍ക്ക് പരിപാടിയിലേക്ക് അപേക്ഷിക്കാം. ഐ.റ്റി.ഐ, പോളി ഡിപ്ലോമ, ബിരുദം, മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷ നൽകാം. പ്രായപരിധി 18നും 35 നും മധ്യേ. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ബി.പി.എല്‍ കുടുംബാംഗമോ ആയിരിക്കണം. താത്പര്യമുള്ളവര്‍ അവരവരുടെ സി.ഡി.എസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ഡി.എസുമായി ബന്ധപ്പെടുക.

Post Top Ad