എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 


സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇ ഡി ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.  ശിവശങ്കറാണ് തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് നിയന്ത്രിച്ചിരുന്നതെന്നും  ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ശിവശങ്കര്‍ കമ്മീഷന്‍ കൈപറ്റിയിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ പ്രതി ഒളിവില്‍ പോകാൻ സാധ്യതയുണ്ടെന്നും  കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.


Post Top Ad