വായനയിലൂടെ വളരാൻ വിദ്യാർത്ഥികൾ ശ്രമിക്കണം : രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

വായനയിലൂടെ വളരാൻ വിദ്യാർത്ഥികൾ ശ്രമിക്കണം : രാധാകൃഷ്ണൻ കുന്നുംപുറം

 


അറിവിന്റെ ലോകത്തേക്കുള്ള അന്വേഷണമാണ് വിദ്യാർത്ഥി ജീവിതമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് പാലോട് ബി.ആർ.സി സംഘടിപ്പിച്ച "അതിജീവന കേരളം'' കവിതാമൽസരത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാടിന്റെ സംസ്ക്കാരം തലമുറകളിലേക്ക് പകർന്നു നൽകുന്നത് കലയും സാഹിത്യവുമാണ്. നാടോടിപ്പാട്ടുകളും കഥകളും നാടിന്റെ കഴിഞ്ഞകാല ചിത്രങ്ങളാണ്. അവ ജീവിതവിജയത്തിന്റെ ഉദാഹരണങ്ങൾ നമുക്ക് കാട്ടിത്തരുന്നു. വായന കൊണ്ട് പ്രതിസന്ധികളെ തരണംചെയ്യാനാകുമെന്നും അതിനാൽ ബാല്യം മുതൽ കുട്ടികൾ വായനയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

              ഗൂഗിൾ മീറ്റുവഴി സംഘടിപ്പിച്ച ചടങ്ങ് തിരുവനന്തപുരം ഡി.പി.ഒ.(എസ്.എസ്.കെ) ശ്രീകുമാർ ബി.ഉദ്ഘാടനം ചെയ്തു. ഡോ. ബിച്ചു കെ.എൽ, പാലോട് എ.ഇ.ഒ.  മിനി .എ , സന്തോഷ് എന്നിവർ സംസാരിച്ചു.നിരവധി വിദ്യാർത്ഥികൾ കവിത മൽസരത്തിൽ സ്വന്തം കവിത അവതരിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad