സ്ഥാനാർത്ഥിയ്ക്ക് കുടുംബശ്രീ അംഗങ്ങളുടെ സ്നേഹ സമ്മാനം - EC Online TV

Breaking

Post Top Ad


2020, നവംബർ 18, ബുധനാഴ്‌ച

സ്ഥാനാർത്ഥിയ്ക്ക് കുടുംബശ്രീ അംഗങ്ങളുടെ സ്നേഹ സമ്മാനം
 മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പതിനാറാംവാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രേണുക എസിന് കുടുംബശ്രീ പ്രവർത്തകർ മൽസരത്തിന് കെട്ടിവയ്ക്കാനുള്ള തുക നൽകി.ദശപുഷ്പം കുടുംബശ്രീ യൂണിറ്റാണ് സ്ഥാനാർത്ഥിയായി മൽസരത്തിനിറങ്ങിയ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മൽസരത്തിന് കെട്ടി വയ്ക്കേണ്ട

തുക നൽകിയത്.

സജീവ കുടുംബശ്രീ പ്രവർത്തകയായ രേണുക ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്.രേണുക നിലവിൽ സി.പി.ഐ (എം) ഊരൂപൊയ്കബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയുമാണ്. സഹപ്രവർത്തകരുടെ പിൻതുണയും സ്നേഹവും സ്ഥാനാർത്ഥിയെ ആവേശഭരിതയാക്കി.ഇത്തരം പിൻതുണകൾ വിജയിക്കുമെന്നുള്ള തൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് രേണുക അഭിപ്രായപ്പെട്ടു.

Post Top Ad