ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളെ 24 മണിക്കൂര്‍ ഭക്ഷണം പോലും നല്‍കാതെ തടഞ്ഞുവച്ചുവെന്ന് ഇ ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്ന് തന്നെ ബാലാവകാശ കമ്മീഷൻ ബിനീഷിന്റെ വീട്ടിലെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു. പരാതി സംബന്ധിച്ച കാര്യങ്ങൾ അന്ന് തന്നെ തീർപ്പാക്കിയതാണെന്നും കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇഡിക്കെതിരെ തുടർനടപടികൾ ഇല്ലെന്നും ബാലാവകാശ കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു.