പണമിടപാടിനുള്ള ഡിജിറ്റൽ സംവിധാനമായ ഗൂഗിൾ പേയിൽ മാറ്റങ്ങൾ വരുത്തി ഗൂഗിൾ - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

പണമിടപാടിനുള്ള ഡിജിറ്റൽ സംവിധാനമായ ഗൂഗിൾ പേയിൽ മാറ്റങ്ങൾ വരുത്തി ഗൂഗിൾ

 


പണമിടപാടിനുള്ള ഡിജിറ്റൽ  സംവിധാനമായ ഗൂഗിൾ പേയിൽ മാറ്റങ്ങൾ വരുത്തി ഗൂഗിൾ. ഇനിമുതൽ ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. ജിമെയിൽ, ഡ്രൈവ് എന്നിവയിലെ പൊളിസിയിൽ മാറ്റം വരുത്തിയിരുന്നു. ഇതിന്  പിന്നാലെയാണ് ഗൂഗിൾ പേയിലും മാറ്റം കൊണ്ടുവരാൻ ഗൂഗിൾ തീരുമാനിച്ചത്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.


ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാൻ ഒന്നുമുതൽ മൂന്നുദിവസം വരെ ഇനി സമയമെടുത്തേക്കും.


നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോർട്ടലിലും സേവനവും ലഭ്യമാണ്. എന്നാൽ, ഈ വർഷാവസാനം വരെ മാത്രമായിരിക്കും ഈ സൈറ്റ് പ്രവർത്തിക്കുക. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ‘2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക’ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Post Top Ad