തദ്ദേശ തിരഞ്ഞെടുപ്പ് ; ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശം - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പ് ; ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശം

 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിർത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിനുമായി രൂപീകരിച്ച ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ളക്സ്, പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തണമെന്ന ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുന്നതിലേയ്ക്ക് കൂടി ആന്റീ-ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ താലൂക്ക് തലത്തിൽ രൂപീകരിച്ചിട്ടുള്ള ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിൽ പോലീസ് ഓഫീസർമാരെ ഉൾപ്പെടുത്താത്ത ജില്ലകൾ ഉണ്ടെങ്കിൽ ആ ജില്ലകളിലെ ഓരോ സ്‌ക്വാഡിലും കുറഞ്ഞത് ഒരു പോലീസ് ഓഫീസറെ കൂടി ഉൾപ്പെടുത്തി അവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ പോലീസ് ചീഫുമായി കൂടിയാലോചിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad