ജനപ്രതിനിധികളെ വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ ജീവനക്കാർ ആദരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 7, ശനിയാഴ്‌ച

ജനപ്രതിനിധികളെ വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ ജീവനക്കാർ ആദരിച്ചു    വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ എച്ച്.എം.സി.അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു. നിലവിലുള്ള ജനപ്രതിനിധികളുടെ കാലാവധി ഈ മാസം 11 ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിൽ വച്ചാണ് ഹോസ്പിറ്റൽ ജീവനക്കാർ ആദരിച്ചത്.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുഭാഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.വേണുജി, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, ഗ്രാമപഞ്ചായത്തംഗം എസ്.പീതാംബരൻ എന്നീ ജനപ്രതിനിധികളെയാണ് പൊന്നാടയണിയിച്ച്ആദരിച്ചത്. വക്കം റൂറൽ ഹെൽത്ത് സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കലാഫീസർ ഡോ.എൻ.എസ്.സിജു, മെഡിക്കലാഫീസർ ഡോ.ജയകുമാരി, കോവിഡ്- 19 നോഡൽ ആഫീസർ ഡോ.രാമകൃഷ്ണ ബാബു ,ഹെൽത്ത് സൂപ്പർവൈസർ രാഘവൻ സ്റ്റാഫ് നഴ്സ് ലേഖാ മുരളി, ഫാർമസിസ്റ്റ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad