ആറ്റിങ്ങൽ നഗരസഭ അമ്പലംമുക്ക് വാർഡിലെ കരമയിൽ പണയിൽ കോളനിയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് കുടുംബയോഗം മുൻ നഗരസഭ ചെയർമാൻ സഖാവ് എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.
പതിമൂന്നാം വാർഡ് ഇടത്പക്ഷ സ്ഥാനാർത്ഥി കരമേൽ വിജയന് വേണ്ടിയുള്ള ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായാണ് കുടുംബയോഗം ചേർന്നത്. കോളനി നിവാസികൾ ഉൾപ്പടെ ഈ പ്രദേശത്തെ 30 കുടുംബങ്ങൾ യോഗത്തിൽ പങ്കെടുത്തു. കരമേൽ വിജയന് യോഗം ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
1980 കൾ മുതൽ പൊതു പ്രവർത്തന രംഗത്തും, നിരവധി പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ കരമേൽ വിജയന് സാധിച്ചിട്ടുണ്ടെന്ന് മുൻ ചെയർമാൻ എം.പ്രദീപ് പറഞ്ഞു. പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടോളം കുടുംബ യോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ മുൻ കൗൺസിലർ റ്റി.ആർ. കോമളകുമാരിയുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന രണ്ട് വനിത സ്ക്വാഡുകളുടെ പ്രവർത്തനവും സജീവമായി നടന്നു വരുന്നെന്നും കൺവീനർ റ്റി.ദിലീപ് കുമാർ അറിയിച്ചു. റിട്ട. പ്രൊഫർ ഡോ.ഭാസി രാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ സ്വാഗതം ആശംസിച്ചു, മുൻ കൗൺസിലർ നന്ദി പറഞ്ഞു.