ആറ്റിങ്ങൽ കല്ലമ്പലത്ത് കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപെട്ടു - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

ആറ്റിങ്ങൽ കല്ലമ്പലത്ത് കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപെട്ടു


കല്ലമ്പലം  : 22 യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് ആറ്റിങ്ങൽ കല്ലമ്പലം കടമ്പാട്ട് കോണത്ത് അപകടത്തിൽ പെട്ടു.  നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്.  ആറ്റിങ്ങലിൽ നിന്ന് ഇന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഇന്ന് രാവിലെ ഏഴിന് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട് ബസ് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക്   മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം. കടമ്പാട്ടുകോണം ഒരു അപകട മേഖലയായി മാറുകയാണ്.‌ പോലീസ് സ്ഥലത്തെത്തി തുടർ  നടപടികൾ സ്വീകരിച്ചു.

Post Top Ad