ആറ്റിങ്ങൽ നഗരസഭാ വാർഡ് 24 -ൽ കൊല്ലമ്പുഴ അശ്വതി ഭവനിൽ 60 കാരിയായ സുജേതയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ക്യാൻസർ രോഗിയായിരുന്ന സുജേതക്ക് സമ്പർക്കത്തിലൂടെ സെപ്റ്റംബർ 21 ന് കൊവിഡ് വൈറസ് ബാധിച്ചിരുന്നു. തുടർന്നുള്ള പ്രത്യേക പരിചരണത്തിന്റെ ഭാഗമായി ഒക്ടോബർ 19 ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. വീണ്ടും നവംബർ 5 ന് രോഗ ലക്ഷണം ഉണ്ടായതിനാൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. തുടർന്ന് ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ആരോഗ്യ നില വക്ഷളാവുകയും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയും ആയിരുന്നു.
നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബന്ധുക്കൾ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് നേരത്തെ തന്നെ കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് കുടുംബാംഗങ്ങളിൽ നിന്ന് സമ്പർക്കത്തിലൂടെ കിട്ടിയതാവാം രോഗമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. നഗരസഭ ഡിസ് ഇൻഫെക്ഷൻ ടീം വീടും പരിസരവും അണുവിമുക്തമാക്കി.