സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയമ ഭേഗതിക്ക് അംഗീകാരം - EC Online TV

Breaking

Post Top Ad


2020, നവംബർ 21, ശനിയാഴ്‌ച

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയമ ഭേഗതിക്ക് അംഗീകാരം

 


സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. ഗവർണറാണ് അംഗീകാരം നൽകിയത്.  സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു. സൈബർ  അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാം.


വ്യാജ വാ‍ർത്തകൾ തടയാൻ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. 2011  -ലെ പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ്  ഭേദഗതി കൊണ്ട് വന്നത്. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബർ അതിക്രമങ്ങളെ തടയാൻ  പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേദഗതി.  പുതിയ ഭേദഗതി പ്രകാരം സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർ‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിഗദ്ദർ ചൂണ്ടിക്കാട്ടിയിരുന്നു.


പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കുവേണമെങ്കിലും  മാധ്യമത്തിനോ മാധ്യമപ്രവർത്തകർക്കെതിരെയോ ഏത് പൊലീസ് സ്റ്റേഷനിലും പരാതി നൽകാവുന്നതാണ്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കാനും വാറണ്ടില്ലാതെ  അറസ്റ്റ് ചെയ്യാനും സാധിക്കും. എന്നാൽ  വാർത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പൊലീസിന് എങ്ങനെ കണ്ടെത്താൻ  കഴിയുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

Post Top Ad