ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും ; കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് എൻസിബിയും - EC Online TV

Breaking

Post Top Ad


2020, നവംബർ 11, ബുധനാഴ്‌ച

ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും ; കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് എൻസിബിയും

 


ബംഗളൂര്‍  ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിയെ ഇഡി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.   കഴിഞ്ഞ  11 ദിവസം എൻഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ അവസാന ദിനമായ ഇന്ന് ഉച്ചയോടെ ബംഗളൂര്‍ സെഷന്‍സ് കോടതിയിൽ  ബിനീഷ് കോടിയേരിയെ ഹാജരാക്കും. 


ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അതെ സമയം ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ ഡി ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കും.  ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് എൻസിബിയും ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം. 


ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ വീട്ടിൽ ഇ ഡി റെയിഡ് നടത്തിയിരുന്നു. ഈ റെയിഡിൽ  കേസിലെ രണ്ടാം പ്രതി അനൂപിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. 


Post Top Ad