ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ഡിസംബർ ഒന്ന് മുതൽ ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കും. കോവിഡ് സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാലു നടകളിൽ കൂടിയും ഭക്തർക്ക് പ്രവേശിക്കാവുന്നതാണ്.
വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കുന്നതാണ്. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15 വരെ, 10 മുതൽ 12 വരെ, വൈകിട്ട് 5 മുതൽ 6.10 വരെ എന്നിങ്ങനെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.