ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ എൽ ഇ ഡി ഇലക്ട്രോണിക്സ് വിവര സൂചിക ബോർഡ് സ്‌ഥാപിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ എൽ ഇ ഡി ഇലക്ട്രോണിക്സ് വിവര സൂചിക ബോർഡ് സ്‌ഥാപിച്ചു


ചിറയിൻകീഴ്   ശാർക്കര ദേവീക്ഷേത്രത്തിൽ ക്ഷേത്രാചാരങ്ങൾ ഉൾപ്പെടെ പൂജാവിധികളുടെ സമയക്രമം  ഉൾപ്പെടുത്തി  സ്ഥാപിച്ച  എൽ ഇ ഡി ഇലക്ട്രോണിക്സ് വിവര സൂചിക ബോർഡിൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു. ക്ഷേത്രസന്നിധിയിലെ മുഖ്യനടപന്തലിൽ വച്ചു നടന്ന ചടങ്ങിൽ  ക്ഷേത്രമേൽശാന്തി വാളക്കോട്ട് മഠത്തിൽ ജയപ്രകാശ് നമ്പൂതിരി സ്വിച്ചോൺ ചെയ്തു  ഉദ്ഘാടനം നിർവഹിച്ചു . ആറ്റിങ്ങൽ സംഗീത ട്രാവൽസ് ഉടമ ചിറയിൻകീഴ് വലിയകട രാജ്ഭവനിൽ ആർ.സജിയാണു എൽഇഡി ഇലക്ടോണിക്സ് വിവര സൂചിക ബോർഡ് വഴിപാടായി സമർപ്പിച്ചത്. 

ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ശ്രീകുമാർ പെരുങ്ങുഴിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് എസ്.വിമൽ കുമാർ, ഉപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര, കീഴ്ശാന്തി കണ്ണൻ പോറ്റി, മുരളി, വൈസ് പ്രസിഡൻ്റ് മിഥുൻ ടി.ഭദ്രൻ, മണികുമാർ ശാർക്കര, ഷിബു, എസ്.വിജയകുമാർ, എസ്.സുധീഷ് കുമാർ, വിവര സൂചിക ബോർഡ് സ്പോൺസർ ചെയ്ത ആർ.സജിയുടെ മാതാവ് സരസമ്മ, അഭിൻരാജ്, ശ്രീജിത്ത്, ഭദ്രകുമാർ, രാജശേഖരൻ, അഭി, ഗിരി, ഷൈജു എന്നിവർ പങ്കെടുത്തു.

Post Top Ad