തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന് മുതൽ നാമനിർദേശപത്രിക സമർപ്പിക്കാം - EC Online TV

Breaking

Post Top Ad


2020, നവംബർ 12, വ്യാഴാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന് മുതൽ നാമനിർദേശപത്രിക സമർപ്പിക്കാം

 


സ്ഥാനാർത്ഥികൾക്ക്  ഇന്ന് മുതൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പിക്കാം. നവംബർ 19  വ്യാഴാഴ്ചവരെ  അവധി ദിവസങ്ങളിൽ ഒഴികെ പത്രിക സമർപ്പിക്കാം. നവംബർ 20 വെള്ളിയാഴ്ച സൂക്ഷമ പരിശോധന നടത്തും. നവംബർ 23 തിങ്കളാഴ്ചയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാനതീയതി.

കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നാമനിര്‍ദേശ പത്രികാ സമർപ്പണത്തിനായി  സ്ഥാനാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വേണം പത്രിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടത്.  നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് വരുമ്പോൾ ജാഥ, ആള്‍ക്കൂട്ടം, വാഹനവ്യൂഹം ഇവ പാടില്ല. സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമെങ്കിൽ  നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നേരത്തെ നിശ്ചിത ദിവസവും സമയവും ബുക്ക് ചെയ്യാം. 

 മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ  നടക്കും. കോട്ടയം , എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ  ഡിസംബർ പത്തിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ പതിനാലിനാണ് മൂന്നാം ഘട്ടം. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ഡിസംബർ 16 നാണ്  വോട്ടെണ്ണൽ. ഡിസംബർ 23 ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും. അതുവരെ ഉദ്യോഗസ്ഥ ഭരണം തുടരും. കോർപ്പറേഷനുകളുടേയും ജില്ലാ പഞ്ചായത്തുകളുടെ ചുമതല ജില്ലാ കളക്ടർമാർക്കാണ്.

Post Top Ad