വായന അറിവിന്റെ അത്ഭുതലോകത്തേക്ക് നയിക്കും : രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2020, നവംബർ 16, തിങ്കളാഴ്‌ച

വായന അറിവിന്റെ അത്ഭുതലോകത്തേക്ക് നയിക്കും : രാധാകൃഷ്ണൻ കുന്നുംപുറം

 അറിവിന്റെ അൽഭുതങ്ങൾ തിരിച്ചറിയാൻ  വായന വഴികാട്ടുന്നതിനാൽ വായിച്ചു വളരാൻ കുട്ടികൾ ശ്രമിക്കണമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - ആറ്റിങ്ങൽ മേഖല ബാലവേദിയുടെ 'ശാസ്ത്രിക' ഗൂഗിൾ മീറ്റ് കൂട്ടായ്മയിൽ ഇന്നലെ   കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് മനുഷ്യസമൂഹം വളർന്നത്. ശാസ്ത്രം മനുഷ്യസമൂഹത്തിന്റെ വഴികാട്ടിയാണെന്നും  മനുഷ്യനന്മയെ മുൻനിർത്തി മുന്നേറിയ ശാസ്ത്രം ഈ രോഗകാലത്തെ മറികടക്കാൻ  നമ്മെ വഴികാട്ടുമെന്നും  ശാസ്ത്രവും സാഹിത്യവും കലയും മാനവ സ്നേഹത്തിനായി നിലകൊള്ളുന്നതാണെന്നും അവയെ അടുത്തറിയാൻ കുട്ടികൾ വായനാശീലം വളർത്തണമെന്നും അദ്ദേഹം ഗൂഗിൾ മീറ്റിലൂടെ കുട്ടികളോട് പറഞ്ഞു. ഗൂഗിൾ മീറ്റിൽ  അനശ്വര സ്വാഗതം പറഞ്ഞു. ബാലവേദി കൺവീനർ ആർ.ജി.രാജു,  മേഖലാ സെക്രട്ടറി സിനി പെരുങ്ങുഴി, ഗിരിജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. 


Post Top Ad