ശബരിമലയിൽ ഇന്നും നാളെയും രണ്ടായിരം പേർക്ക് പ്രവേശനം - EC Online TV

Breaking

Post Top Ad


2020, നവംബർ 21, ശനിയാഴ്‌ച

ശബരിമലയിൽ ഇന്നും നാളെയും രണ്ടായിരം പേർക്ക് പ്രവേശനം

 ശബരിമലയിൽ ഇന്നും നാളെയും രണ്ടായിരം പേർക്ക് പ്രവേശനം അനുവദിക്കും. ശബരിമലയിൽ ഈ വർഷത്തെ തീർഥാടനകാലത്തിന് ആരംഭം കുറിച്ച ശേഷം ഇതാദ്യമായാണ് രണ്ടായിരം പേർക്ക് ദർശനാനുമതി.  ശനി,  ഞായർ ദിവസങ്ങളിൽ മാത്രമാണ് രണ്ടായിരം പേർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിൽ ആയിരം പേർക്കാണ് ദർശനാനുമതി നൽകിയിട്ടുള്ളത്. ഇന്ന് ഹരിവരാസനത്തിന് മുൻപ് ദർശനം കഴിയുന്ന നിലയിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.  അതെ സമയം തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നു. കൂടുതൽ പേർക്ക് ദർശനം നൽകണമെന്ന അഭിപ്രായം ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു മുഖ്യമന്ത്രിയെ അറിയിച്ചു.  തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ വരുമാനം കുറഞ്ഞു. ദിവസേന മൂന്നര കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി പത്ത് ലക്ഷം രൂപക്ക്  താഴെയാണ് വരുമാനം. അതുകൊണ്ടാണ് കൂടുതൽ തീർഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്.  ഈ ആഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. 


Post Top Ad