മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റീനിൽ ഇളവ് - EC Online TV

Breaking

Post Top Ad


2020, നവംബർ 24, ചൊവ്വാഴ്ച

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റീനിൽ ഇളവ്

 


മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിയമത്തിൽ ഇളവ് വരുത്താൻ  ആലോചിച്ചു സംസ്ഥാന സർക്കാർ. തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ക്വാറന്റീനില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കുള്ള നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.  കേരളത്തിൽ  7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിര്‍ബന്ധമായി തുടർന്ന് വരികയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്ന  ആവശ്യവുമുയർന്നിട്ടുണ്ട് .  നിലവില്‍ 7 ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് പ്രത്യേക അനുമതിയുണ്ടെങ്കില്‍ ക്വാറന്റീന്‍ വേണ്ട. എന്നാല്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധനക്ക് മാറ്റമില്ല . പരിശോധനയില്ലെങ്കില്‍ 14 ദിവസത്തെ ക്വാറന്റീന്‍ വേണം.
Post Top Ad