കിട്ടിയ പണം കൈക്കലാക്കാതെ അധികൃതർക്ക് കൈമാറി മാതൃകയായി കടയ്ക്കാവൂർ സ്വദേശി - EC Online TV

Breaking

Post Top Ad


2020, നവംബർ 14, ശനിയാഴ്‌ച

കിട്ടിയ പണം കൈക്കലാക്കാതെ അധികൃതർക്ക് കൈമാറി മാതൃകയായി കടയ്ക്കാവൂർ സ്വദേശി


കഴിഞ്ഞ ദിവസം   രാത്രി കടയ്ക്കാവൂർ ചെക്കാലവിളകം എ ടി എമ്മിൽ  നിന്നും പൈസ എടുക്കുവാൻ എത്തിയ കടയ്ക്കാവൂർ  സ്വദേശി എ ടി എം കൗണ്ടറിൽ നിന്നും ലഭിച്ച തന്റെതല്ലാത്ത പണം അധികൃതർക്ക് കൈമാറി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക്  താമരവിള സ്വദേശി സുനിയാണ് തന്റെതല്ലാത്ത പണം അധികൃതർക്ക് കൈമാറി മാതൃക കാട്ടിയത്.  

 കടയ്ക്കാവൂർ ചെക്കാലവിളകം  എ ടി എമ്മിൽ  നിന്നും പൈസ എടുക്കുവാനായി സുനി എ ടി എം കൗണ്ടറിലെത്തിയപ്പോഴാണ്   മിഷ്യനിൽ നിന്നും പുറത്തേക്ക് വന്നിരിക്കുന്ന നിലയിൽ നോട്ടുകൾ കണ്ടത്. ഉടൻ തന്നെ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. തുക പൊലീസിന് കൈമാറുകയും ചെയ്തു. ഉപഭോക്താവ് എ ടി എം പിൻ നമ്പറും തുകയും അടിച്ചശേഷം ക്യാഷ്   എടുക്കാൻ  മറന്നതാകാമെന്നും എ ടി എം ട്രാൻസാക്ഷൻ ഡീറ്റെയിൽസ് പരിശോധിച്ചാൽ  ഉപഭോക്താവിനെ  കണ്ടെത്താൻ കഴിയുമെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. കിട്ടിയ പണം കൈക്കലാക്കാൻ നോക്കാതെ അധികൃതർക്ക് കൈമാറി ഏവർക്കും മാതൃകയായ  സുനി കടയ്ക്കാവൂർ പള്ളിമുക്ക് CSC (കോമൺ സർവീസ് സെന്റർ) പൊതുജന സേവന കേന്ദ്രം ഉടമയാണ്.

Post Top Ad