വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 10, ചൊവ്വാഴ്ച

വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

 


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മെഡിക്കൽ കോളേജ്  പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കാട് ശബരി നിവാസ് പണയിൽ വീട്ടിൽ ശങ്കറിനെയാണ് (29) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്‌തത്.  വീട്ടിൽ അതിക്രമിച്ച് കടന്ന് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ  ഉപദ്രവിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ  മാറനല്ലൂർ അരുവിക്കര ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസാണ് കേസന്വേഷിച്ചത്.  എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ നൗഫൽ, പ്രതാപൻ, വിനീത് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്. 


Post Top Ad