വയനാടൻ സുന്ദരിയായ കടുവ ഇനി നെയ്യാറിന്റെ സ്വന്തം വൈഗ - EC Online TV

Breaking

Post Top Ad


2020, നവംബർ 3, ചൊവ്വാഴ്ച

വയനാടൻ സുന്ദരിയായ കടുവ ഇനി നെയ്യാറിന്റെ സ്വന്തം വൈഗ

 


നെയ്യാറിൽ സുഖ ചികിത്സയ്‌ക്കെത്തി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയ വയനാടൻ സുന്ദരിയായ കടുവ ഇനി നെയ്യാറിന്റെ സ്വന്തം വൈഗ. ശനിയാഴ്ച ഉച്ചയോടെ ഇരുമ്പുകൂട് പൊട്ടിച്ച് കടുവ പുറത്തുചാടിയ കടുവയെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആർ.ആർ.ടി സംഘം മയക്കുവെടി വച്ചാണ് പിടികൂടിയത്. മന്ത്രി കെ. രാജുവിന്റെ സാന്നിദ്ധ്യത്തിൽ പേരിടൽ ചടങ്ങും നടന്നു. വനംവകുപ്പ് വെറ്ററിനറി ഡോ. ഷിജു യാദൃശ്ചികമായി വൈഗ എന്ന് കടുവയെ വിളിച്ചപ്പോൾ ' നല്ല പേരാണല്ലോ എന്നാൽ ഇനി പേര് അങ്ങനെ തന്നെയാട്ടെ ' എന്നാണ് മന്ത്രി പറഞ്ഞത്. പേരിന് ഡി.എഫ്.ഒ ജെ.ആർ. അനിയും പിന്തുണ നൽകി. കടുവ പുറത്തുചാടിയ സംഭവത്തെക്കുറിച്ച് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. നല്ല ശൗര്യമുണ്ട്, കൂടൊക്കെ ബലപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു. വയനാട് ചീയമ്പം മേഖലയെ ഭീതിയിലാഴ്ത്തിയ ഒമ്പതുവയസുള്ള പെൺകടുവയെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും റാപ്പിഡ് റെസ്‌പോൺസ് സംഘവും ചേർന്ന് പിടികൂടി പ്രത്യേക അനുമതി വാങ്ങിയാണ് നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad