ആറുവരിപ്പാതയ്ക്ക് രണ്ട് വശത്തായി തിരുവനന്തപുരത്ത് വ്യവസായ ഇടനാഴി ഒരുങ്ങുന്നു . ഇത് സംസ്ഥാനത്തെ നിക്ഷേപ മേഖലയ്ക്ക് കരുത്താകും. 25 ചതുരശ്ര കിലോമീറ്ററില്‍ വിഴിഞ്ഞത്ത് നിന്ന് ആരംഭിച്ച് നാവായിക്കുളത്ത് അവസാനിക്കുന്ന ഇടനാഴി തലസ്ഥാനത്തെ സംരംഭകര്‍ക്ക് ഏറെ സഹായകമാകും. നാഷണല്‍ ഹൈവേ 66, നാല് സംസ്ഥാന പാതകള്‍ എന്നിവയുമായി ഇടനാഴി ബന്ധപ്പിക്കും. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അന്തിമഘട്ടത്തിലാണ്. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റു നടപടികള്‍ക്കുമായി കമ്പനി രൂപീകരിക്കും . ഭൂമിയുടെ വില സര്‍ക്കാര്‍ നല്‍കിയും ലാന്‍ഡ് ബോണ്ട് തയ്യാറാക്കിയുമാണ് സ്ഥലം ഏറ്റെടുക്കുക. റോഡ് നിര്‍മാണത്തിന് 8000 കോടിയും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 25000 കോടിയുടെയും നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനം സാധ്യമാകും. തിരുവനന്തപുരം വിമനത്താവളം, റെയില്‍വേ, വിഴിഞ്ഞം പോര്‍ട്ട് എന്നിവ ചരക്കുനീക്കത്തിന് സുഗമമായി ഉപയോഗിക്കാനാകുന്നതിനാല്‍ ഈ വ്യവസായ ഇടനാഴിക്ക് വലിയ പ്രാധാന്യമാണുള്ളത്.
2020, നവംബർ 7, ശനിയാഴ്ച
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ വ്യവസായ ഇടനാഴി
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News