'അതിജീവനം കേരളം' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

'അതിജീവനം കേരളം' പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു
ആറ്റിങ്ങൽ നഗരസഭയും ജില്ലാമിഷനും സംയുക്തമായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയായ അതിജീവനം കേരളം പദ്ധതിയുടെ ദ്ഘാടനം ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. കണക്ട് ടു വർക്ക് എന്ന ആശയമാണ് സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളിലൂടെ സാധ്യമാക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ ചിറയിൻകീഴ് ബ്ലോക്ക് തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഗ്രാമത്ത്  മുക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചെയർമാൻ നിർവഹിച്ചത്.


      ബിരുദധാരികളായ അയൽക്കൂട്ട അംഗങ്ങൾ അവരുടെ കുടുംബങ്ങൾക്കൊ സ്വന്തം മേഖലയിലുള്ളവർക്കൊ അഭിമുഖം നടത്തുന്നതിന് പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇതിനോടൊപ്പം നഗരസഭ കൗൺസിൽ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ  ചെയർമാൻ എം.പ്രദീപിനെ സി.ഡി.എസ് ചെയർപേഴ്സൺ എ.റീജയും സി.ഡി.എസ് മെമ്പർ സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ ചടങ്ങിൽ ആദരിച്ചു കുടുംബശ്രീ പ്രവർത്തകർ ബ്ലോക്കിലെ മറ്റ് അക്കൗണ്ടൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post Top Ad