മുട്ടപ്പലം കയർ വ്യവസായ സഹകരണസംഘത്തിൽ ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 6, വെള്ളിയാഴ്‌ച

മുട്ടപ്പലം കയർ വ്യവസായ സഹകരണസംഘത്തിൽ ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചു


 മുട്ടപ്പലം കയർ വ്യവസായ സഹകരണസംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈൻ വഴി നിർവഹിച്ചു. അദ്ധ്യക്ഷത സ്ഥാനം അലങ്കരിച്ച  കയർ ഫെഡ് ചെയർമാനും സംഘം പ്രസിഡന്റുമായ അഡ്വ. എൻ. സായികുമാർ സ്പിന്നിംഗ് മെഷനുകളുടെ സ്വിച്ച് ഓൺ കർമ്മവും എൻ. രവീന്ദ്രൻ സ്മാരക വർക്ക് ഷെഡ് ഉദ്‌ഘാടനവും യൂണിഫോം വിതരണവും നിർവഹിച്ചു. കയർ സ്പെഷ്യൽ സെക്രട്ടറി എൻ. പത്മകുമാർ, കയർ വികസന ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കയർ പ്രൊജക്ട് ഓഫീസർ ബി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മെഷീൻ മാനുഫാക്ച്ചറിംഗ് കമ്പനി ചെയർമാൻ കെ. പ്രസാദ്, കയർ തൊഴിലാളി ക്ഷേമനിധി ചെയർമാൻ കെ.കെ. ഗണേശൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ശോഭ, മുട്ടപ്പലം സർവീസ് സഹകരണ സംഘം പ്രസിഡന്റ് എസ്.വി. അനിലാൽ, കുഴിയം കയർ സംഘം പ്രസിഡന്റ് സി. സുര എന്നിവർ സംസാരിച്ചു. കയർ സംഘം ഭരണസമിതി അംഗം അഡ്വ. കെ.എസ്. അനിൽകുമാർ സ്വാഗതവും സെക്രട്ടറി വിജീഷ് വി.പി. നായർ നന്ദിയും പറഞ്ഞു.

Post Top Ad