കേരളത്തിൽ ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റം - EC Online TV

Breaking

Post Top Ad


2020, നവംബർ 25, ബുധനാഴ്‌ച

കേരളത്തിൽ ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റം

 


കേരളത്തിൽ ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റം വരുന്നു. രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകൾക്ക്  പ്രവർത്തി ദിവസമായിരിക്കും.കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ്ക് അവധി പിന്‍വലിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എല്‍.എല്‍.ബി.സി.) അറിയിച്ചു. നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങള്‍ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കില്‍) എന്നിവ സാധാരണഗതിയില്‍ ബാങ്കുകള്‍ പ്രവർത്തിക്കുന്നതാണ്.


Post Top Ad