ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ശ്രേഷ്ഠാ പുരസ്ക്കാരം പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 5, വ്യാഴാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ശ്രേഷ്ഠാ പുരസ്ക്കാരം പ്രഖ്യാപിച്ചു

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2019-2020 കാലയളവിൽ ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യമേഖലയിൽ അടിസ്ഥാനമേഖയിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ പ്രവർത്തനം നടത്തിയ പഞ്ചായത്തിനും ആരോഗ്യ ശ്രേഷ്ഠാ പുരസ്ക്കാരം പ്രഖ്യാപിച്ചു.

 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡ് നൽകുന്നതിന്  ആരോഗ്യ മേഖലകളിൽ ഏറ്റവും മികച്ച പ്രവത്തനം നടത്തിയതിന് 2017-2018 കാലയളവിൽ കേരളത്തിലെ152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനെ ആരോഗ്യ കേരളം പുരസ് കാരത്തിനായി തെരഞ്ഞെടുക്കുകയും  പുരസ്ക്കാര തുകയായിലഭിച്ച 10 ലക്ഷം രൂപയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം 7 ലക്ഷം രൂപ ബാങ്കിൽ സ്ഥിരം നിക്ഷേപിക്കുകയും ആയതിലൂടെ ലഭിക്കുന്ന തുക എല്ലാവർഷവും കേരള പിറവി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് ആരോഗ്യ ശ്രേഷ്ഠാപുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.

 ഇതിനുള്ള സെലക്ഷൻ നടത്തുന്നതിന് 7 അംഗ ജഡജിംഗ് കമ്മറ്റി നോമിനേഷനുകൾ ക്ഷണിച്ചു അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ( ചെയർമാൻ), ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (കൺവീനർ)

ജില്ലാ മെഡിക്കലാഫീസർ (അലോപ്പതി ) ജില്ലാ പ്രോഗ്രാം മാനേജർ (എൻ.എച്ച്.എം) ആരോഗ്യമേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു റിട്ട. ഉദ്യോഗസ്ഥൻ, ആരോഗ്യ /സാമൂഹ്യ സേവന രംഗത്ത് പ്രവർത്തന പരിചയമുള്ള ഒരു സന്നദ്ധ പ്രവർത്തകൻ എന്നിവരാണ് ജഡ്ജിംഗ് കമ്മറ്റി

ഈ വർഷത്തെഅവാർഡിനായി തെരഞ്ഞെടുത്തവർ

1.ആശാ പ്രവർത്തകർ

നാല് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച ആശാ പ്രവർത്തകരിൽ 10/7.5 സ്കോർ ലഭിച്ച ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ശ്രീമതി ബീന വിയെ  മികച്ച ആശാ പ്രവർത്തകയായി തെരഞ്ഞെടുത്തു.


2.പാലിയേറ്റീവ് കെയർ നഴ്സ്

വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച 5 എൻട്രികളിൽ നിന്ന് 10/8.5 സ്കോർ നേടിയ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ സെക്കൻ്ററി തലപാലിയേറ്റീവ് കെയർ നഴ്സായ മഞ്ചു എ മോഹനനെ മികച്ച പാലിയേ റ്റീവ് കെയർ നഴ്സായി തെരഞ്ഞെടുത്തു.


3. ഫീൽഡ് വിഭാഗം ആരോഗ്യ പ്രവർത്തകർ.

 വിവിധആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച 5 എൻട്രികളിൽ നിന്ന് 10/9 സ്കോർ നേടിയ മുദാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അനി എസ് നെ മികച്ച ഫീൽഡ് ആരോഗ്യ പ്രവർത്തകനായി തെരഞ്ഞെടുത്തു.


4. സ്റ്റാഫ് നഴ്സ്

വിവിധആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച രണ്ടു എൻട്രികളിൽ നിന്ന് 10/8.5 സ്കോർ നേടിയ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ഡോളി ശ്രീധറെ മികച്ച സ്റ്റാഫ് നഴ്സായി തെരഞ്ഞെടുത്തു.


5. ഡോക്ടർ

വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച 3 എൻട്രികളിൽ നിന്ന് 10/8 സ്കോർ നേടിയ വക്കം റൂറൽ ഹെൽത്ത് സെൻ്ററിലെ ജനകീയനും കർമ്മനിരധനുമായ ഡോ.രാമകൃഷ്ണ ബാബുവിനെ മികച്ച ഡോക്ടറായി തെരഞ്ഞെടുത്തു


6. ഗ്രാമ പഞ്ചായത്ത്

വിവിധ പഞ്ചായത്തുകളിൽ നിന്ന് ലഭിച്ച 3 എൻട്രികളിൽ നിന്ന് മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുകയും

അനിവാര്യ പ്രോജക്ടുകളൊഴികെ 8 പ്രോജക്ടുകളിലായി 99.54 % തുകയും ചിലവഴിച്ച മുദാക്കൽ ഗ്രാമ പഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തു.

മികച്ച പഞ്ചായത്തിനും മികച്ച ഡോക്ടർക്കും ക്യാഷ് അവാർഡായി പതിനായിരം രൂപയും പ്രശസ്തി പത്രവും മെമൻ്റോയും നൽകും. മറ്റുള്ളവർക്ക് ക്യാഷ്

Post Top Ad