കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട - EC Online TV

Breaking

Post Top Ad


2020, നവംബർ 26, വ്യാഴാഴ്‌ച

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട

 കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും ബോട്ടിൽ നിന്നും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് എത്തിച്ചതാണ് ലഹരിമരുന്നെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത ആറ് ശ്രീലങ്കന്‍ സ്വദേശികളെ കോസ്റ്റ് ഗാര്‍ഡ് ചോദ്യം ചെയ്യുകയാണ് 


കഴിഞ്ഞ ഒരു മാസത്തിലേറെയായി കന്യാകുമാരി തീരത്ത് കൂടിയുള്ള ലഹരിമരുന്ന് കടത്ത് വ്യാപകമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തീരസംരക്ഷണ സേനയ്ക്ക് ലഭിച്ചിരുന്നു. ലഹരിമരുന്ന് കടത്തുന്ന ശ്രീലങ്കന്‍ ബോട്ടിനെ കുറിച്ചുള്ള സൂചനകളും ഇന്റലിജന്‍സ് കൈമാറിയിരുന്നു. ഈ ബോട്ടിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് വലിയ ലഹരിമരുന്ന് വേട്ടയിലെത്തിച്ചത്. 

Post Top Ad