ചിറയിൻകീഴ് വികസനത്തിന്റെ ചിറകേറി പറക്കാൻ തയാറായി, റയിൽവേ മേൽപ്പാലം യാഥാർത്ഥ്യത്തിലേക്ക് - EC Online TV

Breaking

Post Top Ad


2020, നവംബർ 5, വ്യാഴാഴ്‌ച

ചിറയിൻകീഴ് വികസനത്തിന്റെ ചിറകേറി പറക്കാൻ തയാറായി, റയിൽവേ മേൽപ്പാലം യാഥാർത്ഥ്യത്തിലേക്ക്

 
ചിറയിൻകീഴ് മേൽപ്പാല നിർമാണം  ടെൻഡർ നടപടികൾ പൂർത്തിയാക്കി, പണി ഉടൻ ആരംഭിക്കും.  ഒരുപാടുനാളായി  ഇതുവഴിയുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഗതാഗതകുരുക്കിന് പരിഹാരം കാണാനാണ് 2016ൽ മേൽപ്പാല നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന പ്രശ്നം. വലിയകട മുതൽ ബസ് സ്റ്റാൻ‌ഡ് വരെ എ കാറ്റഗറി എന്നും റെയിൽവേ ഗേറ്റിനപ്പുറം മുതൽ പണ്ടകശാല വരെ ബി കാറ്റഗറി എന്നും തിരിച്ചാണ് വസ്തുവിന്റെ സർവേ നടന്നത്. 88 ഭൂവുടമകളിൽ നിന്ന് ഏകദേശം 13 കോടി രൂപയോളം ചെലവഴിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടപടി നടത്തിയത്. തുടർന്ന് മേൽപ്പാല നിർമാണത്തിനായുള്ള കരാർ നടപടി ക്രമങ്ങൾ ആരംഭിച്ചെങ്കിലും കരിമ്പട്ടികയിലുള്ള ഒരു കമ്പനി മാത്രം വന്നതിനാൽ കരാർ നിർത്തി വയ്‌ക്കേണ്ടതായി വന്നു .തുടർന്ന് സർക്കാർ സംസ്ഥാനത്തെ 10 മേൽപ്പാലങ്ങൾക്ക് ദർഘാസ് ക്ഷണിച്ചതിൽ ചിറയിൻകീഴിനെയും ഉൾപ്പെടുത്തി. കരാർ എടുക്കാൻ വൻകിട കമ്പനികൾ രംഗത്ത് എത്തിയതോടെ  കമ്പനികളോട് നിർമാണത്തിന്റെ രൂപരേഖ സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടന്ന നടപടി ക്രമങ്ങളിലാണ് മേൽപ്പാലത്തിന് പച്ചക്കൊടി വീശി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നത്. ചിറയിൻകീഴിന്റെ വികസനത്തിന് ചിറകേകാൻ ഈ പദ്ധതിയ്ക്ക് കഴിയും .

Post Top Ad