സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി


സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ഓഗസ്റ്റ്  25 വൈകിട്ട്  സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. എന്നാൽ  ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
Post Top Ad