പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 20, വെള്ളിയാഴ്‌ച

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ

 


കിളിമാനൂരിൽ  പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ അമ്മയുടെ അറിവോടെ പീഡിപ്പിച്ച വ്യാജ പൂജാരി പിടിയിൽ. കൊല്ലം, ആലപ്പാട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ (37) ആണ് അറസ്റ്റിലായത്. ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്  പെൺകുട്ടിയുടെ  അമ്മയുടെ അറിവോടെയാണെന്ന് പോലീസ് പറഞ്ഞു. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജാരിയായി കഴിയവെയാണ്  പീഡനം.


 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  വ്യാജപേരിൽ ക്ഷേത്രത്തിലെ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ സ്ത്രീയുമായി പരിചയത്തിലാകുകയും തുടർന്ന് ഇവരുടെ വീട്ടിലെ  നിത്യസന്ദർശനാകുകയും ചെയ്തു. സ്ത്രീയുടെ അറിവോടെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മയും പ്രതിയും  ചേർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി.  പെൺകുട്ടി വിവരങ്ങൾ അച്ഛനെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ നിന്നാണ് ഷാനെ കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയായിരുന്നു ഇയാൾ തെറ്റിദ്ധരിപ്പിച്ചത്. ശ്യാം എന്ന പേരിൽ ഇയാൾ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു . ചെല്ലുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുന്നതും  ഇയാളുടെ പതിവാണ്.  ഇയാൾ  സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചിരുന്നു.   നിരവധി സിം കാർഡുകളും വ്യാജരേഖകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. 


കിളിമാനൂർ സ്റ്റേഷൻ ഓഫീസർ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.ബിജുകുമാർ, എസ്.സി.പി.ഒ. മനോജ്, സി.പി.ഒ. സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌ ചെയ്തു.

Post Top Ad