തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ - EC Online TV

Breaking

Post Top Ad


2020, നവംബർ 17, ചൊവ്വാഴ്ച

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

 


തിരുവനന്തപുരം പേട്ടയിലും പൂജപ്പുരയിലും ഓരോ കിലോ കഞ്ചാവുമായി  രണ്ടുപേർ പിടിയിലായി. ഉള്ളൂർ കൊച്ചുള്ളൂർ കൊല്ലവിള വീട്ടിൽ വിപിൻ ബാബു(21) കഞ്ചാവുമായി പേട്ട പോലീസിന്റെ പിടിയിലായത്.  തൃക്കണ്ണാപുരം, കുന്നപ്പുഴ, ഞാലീക്കോണം കുഴിവിള പുത്തൻ വീട്ടിൽ സുരേഷ്(40) ഒരു കിലോ നൂറ് ഗ്രാം കഞ്ചാവുമായാണ്  പൂജപ്പുര പോലീസിന്റെ പിടിയിലായത്. വിപിൻ ബാബുവിന് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചുള്ള കൂടുതൽ ലഭിച്ചതായി പോലീസ് അറിയിച്ചു. ഗുണ്ടാ ആക്ട്‌ ഉൾപ്പെടെ നിരവധി പ്രാവശ്യം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്  കഞ്ചാവുമായി പൂജപ്പുര പോലീസിന്റെ പിടിയിലായ സുരേഷ്. ഇയാൾ  അടുത്തകാലത്തായി കഞ്ചാവു കച്ചവടത്തിലേക്കു തിരിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


ഏതാനും ദിവസങ്ങൾക്ക്  മുൻപാണ് വാഹനങ്ങളിൽ കടത്താൻ ശ്രമിക്കുന്നതിനിടെ  നഗരൂരിൽ നിന്നും ആറ്റിങ്ങൽ കോരാണിയിൽ നിന്നും  ലഹരി മരുന്ന്  എക്‌സൈസ് സംഘം പിടിച്ചെടുത്തത്.  തിരുവനന്തപുരം കേന്ദ്രീകരിച്ച് തുടർച്ചയായി വൻതോതിലുള്ള ലഹരിമരുന്നുകൾ പിടിച്ച സാഹചര്യത്തിൽ,  തെക്കൻ കേരളത്തിലേക്ക് വലിയ രീതിയിൽ ലഹരിമരുന്നുകളെത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.Post Top Ad