പി എസ് സി പൊതു പ്രാഥമിക പരീക്ഷ ; കൺഫർമേഷൻ നൽകുമ്പോൾ ഈ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

പി എസ് സി പൊതു പ്രാഥമിക പരീക്ഷ ; കൺഫർമേഷൻ നൽകുമ്പോൾ ഈ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം

 


2021 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുന്നതിനുള്ള മാർ​ഗ്ഗനിർദ്ദേശങ്ങൾ പിഎസ്‍സി പുറത്തിറക്കി. എല്‍.ഡി.സി, ഓഫീസ് അറ്റന്‍ഡന്റ്, എല്‍.ഡി ടെെപ്പിസ്റ്റ്, എല്‍.ജി.എസ് തുടങ്ങി 150-ല്‍പ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോ​ഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ. ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാം. 


1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം confirmation സമർപ്പിക്കണം. 

2. ഓരോ തസ്തികയുടെയും confirmation പൂർത്തികരിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.

3. confirmation നൽകാത്ത തസ്തികകൾ തുടർ നടപടികൾക്ക് പരിഗണിക്കുന്നതല്ല.

4. ആദ്യ തസ്തികയുടെ confirmation സമയത്ത് തെരഞ്ഞെടുക്കുന്ന exam district ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

5. Medium of question paper മാറ്റേണ്ടതുണ്ടെങ്കിൽ confirmation സമയത്ത് അത് തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.


Post Top Ad