ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മത്സൃ തൊഴിലാളികൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി - EC Online TV

Breaking

Post Top Ad


2020, നവംബർ 2, തിങ്കളാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മത്സൃ തൊഴിലാളികൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വടക്കേ അരയ തുരുത്തി ക്രൈസ് നഗറിൽ 24 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി. നാലര ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ പൈപ്പ് ലൈൻ വീടുകളിലേയ്ക്ക് സൗജന്യമായി  നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്.ഡീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചാ യത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി.കനകദാസ്, വാട്ടർ അതോറിറ്റി അസി.എക്സി.എഞ്ചിനിയർ സതീശ് ശർമ്മ , ഗ്രാമ പഞ്ചായത്തംഗം ജൂലിറ്റ, വി.വിജയകുമാർ, ജി.വ്യാസൻ , സി.രവീന്ദ്രൻ, ബിജു, രാജു ഗിൽബർട്ട്, പീറ്റർ തുടങ്ങിയവർ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad