കെഎസ്ആർടിസി ബസ് അപകടം ; ഒരാൾ മരിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 30, തിങ്കളാഴ്‌ച

കെഎസ്ആർടിസി ബസ് അപകടം ; ഒരാൾ മരിച്ചു

 


കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.  26 പേർക്ക് പരിക്കേറ്റു.  ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ (45) ആണ് മരിച്ചത്.  അപകടത്തിൽപ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസ്സാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ നാലരയോടെയാണ് അപകടം.   നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad