കെഎസ്ആർടിസിയുടെ ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘ ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, നവംബർ 23, തിങ്കളാഴ്‌ച

കെഎസ്ആർടിസിയുടെ ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘ ആരംഭിച്ചു

 


കൊവിഡ് കാലത്തെ യാത്ര ക്ലേശം പരിഹരിക്കുന്നതിനും, പൊതു​ഗതാ​ഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസിയുടെ ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു. കെഎസ്ആർടിസിയുടെ  ‘ഹോസ്പിറ്റൽ സ്പെഷ്യൽ സർവ്വീസ് ‘ രാവിലെ 5.10 നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡി: കോളേജ് (6.30 am),  ആലപ്പുഴ മെഡി:കോളേജ് (8.00 am),  ലേക് ഷോർ ഹോസ്പ്പിറ്റൽ (9.15am) വഴി അമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിലാണ്  സൂപ്പർ ഫാസ്റ്റ് സർവീസിന്റെ  ക്രമീകരണം. ഇത് തിരിച്ച് 2.40 pm ന് അമൃത ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് ലേക് ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ  മെഡിക്കൽ കോളേജ്, പാരിപ്പള്ളി മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്‌റ്റേഷനിൽ എത്തിച്ചേരുന്നു. കൂടുതൽ യാത്രക്കാർ  ആവശ്യപ്പെടുന്ന പക്ഷം  കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇത് പോലെയുള്ള  ഹോസ്പിറ്റൽ സർവ്വീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെണെന്ന് സിഎംഡി അറിയിക്കുകയുണ്ടായി.  എല്ലാ യൂണിറ്റിലും ഇതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു. വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ 0471-2323886 (24 x 7)

Post Top Ad