കരിപ്പൂർ വിമാനത്തവാളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം സ്വർണമാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. സ്ക്രൂ രൂപത്തിലാക്കി പവർ എക്സ്റ്റൻഷൻ ഉപകരണത്തിൽ ഘടിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണം കടത്തുന്നതായി എയർ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.