സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിക്കുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിക്കുന്നു

 


സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനും  ക്ഷേമപെൻഷനും വർധിപ്പിക്കുന്നു. 100 രൂപ കൂട്ടാനാണ് സർക്കാരിന്റെ  തീരുമാനം. ജനുവരി  മാസം മുതല്‍ വര്‍ധന നിലവില്‍ വരും. ഇതോടെ നിലവിലെ 1400 രൂപ പെന്‍ഷന്‍ 1500 രൂപയാകും. പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ജനുവരി മുതൽ നടപ്പിലാക്കുന്നത്.  സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 49.44 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കുമാണ് നല്‍കുന്നത്.



Post Top Ad