സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടി രൂപയുടെ ഭരണാനുമതി ; ധനസഹായം 70,000 ത്തോളം കുട്ടികള്‍ക്ക് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടി രൂപയുടെ ഭരണാനുമതി ; ധനസഹായം 70,000 ത്തോളം കുട്ടികള്‍ക്ക്

 


സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പിന്റെ  12.20 കോടി രൂപയുടെ ഭരണാനുമതി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കി വരുന്ന സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.  മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം സ്നേഹപൂർവ്വം പദ്ധതിയിലൂടെ നൽകുന്നു.   കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ വസിച്ച്  അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹപൂർവ്വം. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ  വിദ്യാഭ്യാസ ഉന്നതിയിലൂടെ സമൂഹത്തിന്റെ     മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വം. 


സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക നൽകുന്നത്.   അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്കും, ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, ആറ് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, പതിനൊന്ന്,  പന്ത്രണ്ട്  ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ,ഡിഗ്രി,പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000രൂപ എന്നിങ്ങനെയാണ്  ധനസഹായം അനുവദിക്കുന്നത്.   ഒരാള്‍ ഒന്നിലധികം തവണ ധനസഹായം കൈപ്പറ്റുന്നത് തടയുവാനായി ഗുണഭോക്താക്കളില്‍ ഡിബിടി (Direct Benefit Transfer) മുഖേനയാണ് ധനസഹായം നൽകുന്നത്.

Post Top Ad