ജില്ലയിൽ 16 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ഡിസംബർ 16 ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

ജില്ലയിൽ 16 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ഡിസംബർ 16 ന്

 


ഡിസംബർ 16നാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ജില്ലയിൽ 16 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ ഡിവിഷനുകളുടേയും വോട്ടെണ്ണൽ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ സർവോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളിലാകും നടത്തുക. വർക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ വർക്കല മുനിസിപ്പൽ ഓഫിസിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.


കിളിമാനൂർ എച്ച്.എസ്.എസിൽ കിളിമാനൂർ ബ്ലോക്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ നടക്കും. വാമനപുരം ബ്ലോക്കിലെ വോട്ടെണ്ണൽ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണു നിശ്ചയിച്ചിട്ടുള്ളത്.


വർക്കല ബ്ലോക്കിന്റെ വോട്ടെണ്ണൽ വർക്കല ശിവഗിരി എസ്.എൻ. കോളജിലും ചിറയിൻകീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങൽ ഗവൺമെന്റ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണൽ. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണൽ വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. 


പാറശാല ബ്ലോക്കിലെ വോട്ടെണ്ണൽ നടക്കുന്നത് പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും അതിയന്നൂർ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തൻകോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.


Post Top Ad