സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു ; ഉന്നത തല യോഗം ഡിസംബർ 17 ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു ; ഉന്നത തല യോഗം ഡിസംബർ 17 ന്

 
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചു. ഈ മാസം 17 ാം തീയതിയാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും മറ്റു  ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ  പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകള്‍ തുടങ്ങുന്ന  കാര്യം 17ലെ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരിയില്‍ തന്നെ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത്, പ്ലസ് ടു ക്ലാസുകളില്‍  പ്രാക്ടിക്കല്‍ ക്ലാസുകൾ ആരംഭിക്കണം. ഈ  ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്.  ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  ഒൻപത്,   പ്ലസ് വൺ ക്ലാസുകൾ ഉൾപ്പടെ മറ്റു ക്ലാസ്സുകളുടെ  കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. എന്നാൽ   അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്. 
Post Top Ad