കേരളത്തിൽ 19 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

കേരളത്തിൽ 19 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതഇന്നു മുതല്‍  ഡിസംബർ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ ഇടിമിന്നൽ കൂടുതൽ ആകാൻ സാധ്യത . ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടർന്നേക്കാമെന്നും മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാൻ സാധ്യത എന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത്തരം ഇടിമിന്നല്‍ അപകടകാരികളും മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്ക് വലിയ നാശനഷ്ടം സൃഷ്ടിക്കുന്നവയുമാണ്. 


ആയതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍  മുന്‍കരുതല്‍  സ്വീകരിക്കേണ്ടതാണെന്നും നിർദേശമുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാൽ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. 

Post Top Ad