‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ ; പുതിയ നയവുമായി കേന്ദ്ര സർക്കാർ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 9, ബുധനാഴ്‌ച

‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ ; പുതിയ നയവുമായി കേന്ദ്ര സർക്കാർ

 


സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തി ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.  പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന്റെ ഭാരം  കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ ഉണ്ടാകാവൂ.  സ്‌കൂള്‍ ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. 


ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്- ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആയും  എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ ബാഗിന് 4.5 കിലോ വരെയും 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ വരെ ആകാവൂ. 


രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം ഒഴിവാക്കാനും കര്‍ശന നിയമം വരും. എല്ലാ ക്ലാസുകളിലും ഗൃഹപാഠം പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. മൂന്നു മുതൽ ആറു വരെയുള്ള  ക്ലാസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ചെയ്യാവുന്ന  ഹോം വർക്കും ആറു മുതൽ എട്ട് വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും നൽകാം. 10-12  വരെയുള്ള ക്ലാസുകാര്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ നല്‍കാവൂ.  സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും  ട്രോളി ബാഗ് ഒഴിവാക്കാനും നയത്തില്‍ പറയുന്നു.  സ്‌കൂള്‍ അധികൃതര്‍ക്കാണ് ഈ നിയമം പാലിക്കാനുള്ള ബാധ്യത.

Post Top Ad