സ്‌മാർട്ട് സിറ്റി വികസനം ;​ ചെലവാക്കിയത് 20.83 കോടി മാത്രം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

സ്‌മാർട്ട് സിറ്റി വികസനം ;​ ചെലവാക്കിയത് 20.83 കോടി മാത്രം


സ്‌മാർട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി കേന്ദ്ര നഗരവികസന മന്ത്രാലയം തലസ്ഥാനത്തിന് അനുവദിച്ച 194 കോടി രൂപയിൽ ഇതുവരെ ചെലവിട്ടത് 20.83 കോടി രൂപ മാത്രം. അടുത്ത വർഷം മാർച്ചിൽ പദ്ധതിയുടെ കാലാവധി അവസാനിക്കുകയാണ്. നാല് ഘട്ടങ്ങളിലായി കേന്ദ്ര നഗരവികസന മന്ത്രാലയം 194 കോടി രൂപയാണ് സ്‌മാർട്ട് സിറ്റി പദ്ധതിയ്ക്കായി അനുവദിച്ചത്. ഈ തുകയുടെ ചെലവഴിക്കൽ സ്റ്റേറ്റ്‌മെന്റ് നൽകിയാലേ അടുത്ത ഗഡു തുക അനുവദിക്കുകയുള്ളൂ. 100 നഗരങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്‌മാർട്ട് സിറ്റി പദ്ധതിയിൽ  രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പരിഗണിച്ചിരിക്കുന്നത്. എന്നാൽ ആദ്യത്തെ രണ്ടുവർഷം കൺസൾട്ടന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പദ്ധതി മുങ്ങി. അതേ സമയം പുതിയ കൗൺസിലിനെ കാത്തിരിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളിയും ഈ സ്‌മാർട്ട് സിറ്റി പദ്ധതിയാണ്. 2018 ജൂലായിൽ സ്‌മാർട്ട് സിറ്റി ചലഞ്ചിൽ കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടിയിരുന്നു.  കോവിഡ് പ്രതിസന്ധി 2022ഓടെ പദ്ധതികൾ പൂർത്തിയാക്കാമെന്ന അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തലസ്ഥാനത്തെ സ്‌മാർട്ട് സിറ്റി പദ്ധതികളുടെ മെല്ലപ്പോക്കിന്റെ നേർക്കാഴ്ചയാണിതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം നഗരത്തെ സ്മാർട്ടാക്കാനുള്ള നിരവധി പ്രോജക്ടുകളാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad