കെ എസ് ആർ ടി സിയുടെ കീഴിലുള്ള എസി ലോ ഫ്ലോർ ബസുകളിലെ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് അനുവദിച്ചു. ഇന്നു (ഡിസംബർ 1 ) മുതൽ നിരക്കിളവ് നിലവിൽ വരും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കിൽ 25 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സിയുടെ സൂപ്പർ ക്ലാസ് ബസുകളിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവാണ് ഇന്നു മുതൽ ലോ ഫ്ളോർ ബസുകളിൽക്കൂടി അനുവദിച്ചിരിക്കുന്നത്. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗത സംവിധാനത്തിൽ നിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.