നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 31 വരെ അവസരം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 12, ശനിയാഴ്‌ച

നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 31 വരെ അവസരം

 


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പരിശോധിച്ച്  ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍  അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങള്‍, എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ സമർപ്പിക്കാവുന്നതാണ്. 

നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട് വോട്ടർപട്ടികയിലുള്ളത്. പട്ടിക പുതുക്കുന്നതോടെ വോട്ടർമാരുടെ എണ്ണം 2,69,00,000 ആകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഗമനം. 2021 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയാകുന്നവാർക്ക് വോട്ടർ പട്ടികയിൽ പേരുവിവരങ്ങൾ ചേർക്കാൻ കഴിയും.

പ്രായപൂര്‍ത്തിയായ ആരും വോട്ടര്‍പട്ടികയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഈ മാസം  31 വരെ സമഗ്ര ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതാണ്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുഖേന ഇതിനായി പ്രത്യേക പത്രക്കുറിപ്പുകള്‍, പോസ്റ്ററുകള്‍, ഹ്രസ്വ വീഡിയോകള്‍, ഗവ. വെബ്‌സൈറ്റുകളില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് ഉള്‍പ്പെടുത്തല്‍, റേഡിയോ പ്രചാരണം തുടങ്ങിയ  നടത്തും.

കരട് പട്ടികയില്‍ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേര്‍ക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു.

Post Top Ad